വടക്കേ മലബാറിലെ അതിപ്രസിദ്ധമായ തൃച്ചംബരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രോഉത്സവത്തോടനുബദ്ധിച്ചു നടുവലംവെക്കലിന്റെ ഭാഗമായി മീനം 4 തിയതി ശ്രീകൃഷ്ണസ്വാമിയുടെയും, ബലഭദ്രസ്വാമിയുടെയും തിടമ്പ് ഇറക്കി പൂജ ചെയ്യുന്നു
ക്ഷേത്രതന്ത്രിയുടെ നേതൃത്വത്തിൽ ഗണപതിഹോമവും, പ്രതിഷ്ഠാദിന പൂജകളും നടത്തുന്നു. അന്നേ ദിവസം ക്ഷേത്രത്തിൽ നടത്തുന്ന പ്രസാദ ഊട്ടിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കുന്നു .
നവരാത്രികാലത്തു എല്ലാവർഷവും നവാഹയജ്ഞം നടത്തുന്നു. ഈ യജ്ഞത്തിൽ കുമാരി പൂജ , സർവ്വഐശ്വര്യ പൂജ, ക്ഷേത്രകുളത്തിൽ ആറാട്ടു തുടങ്ങി നിരവധി ചടങ്ങുകൾ നടത്തുന്നു.ഗ്രാമത്തിലെ മുഴുവൻ വീടുകളിൽ നിന്നും ഉള്ള ഗ്രന്ഥങ്ങൾ ക്ഷേത്രത്തിൽ നവരാത്രിപൂജക്കായി വെക്കാറുണ്ട്
നവരാത്രികാലത്തു 9 ദിവസങ്ങളിലും പ്രസാദ ഊട്ട് വിഭുലമായി നടത്തുകയും ധാരാളം ഭക്തജനങ്ങൾ ക്ഷേത്ര ആചാരപരമായ ചടങ്ങുകളിലും പ്രസാദ ഊട്ടിലും പങ്കെടുക്കുയും ചെയ്യുന്നു
ധനു 11(ഡിസംബർ-26) ന് തിടമ്പ് നൃത്തത്തോടുകൂടി ഉത്സവപരിപാടികൾ ആരംഭിക്കുന്നു.ക്ഷേത്രത്തിനകത്തു കുട്ടികളുടെയും, സ്ത്രീകളുടെയും ഭജനവും, നിറമാലയും, ക്ഷേത്രകലകളും നടന്നുവരുന്നു.ശബരിമലയിൽ മകരജ്യോതിദിവസം ക്ഷേത്രത്തിനകത്തും, ചുറ്റുപാടും, കുളക്കടവിലും ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നു.
കർക്കിടകം മാസത്തിൽ എല്ലാദിവസവും രാവിലെ ഗണപതിഹോമം നടത്താറുണ്ട്. മാതൃസമിതിയുടെ ആഭിമുഖ്യത്തിൽ തുർച്ചയായി രാമായണ പരായണം നടത്തുന്നു. കർക്കിടകം മാസo അവസാനിക്കുന്ന ദിവസം ക്ഷേത്രത്തിൽ അഖണ്ഡരാമായണ പരായണം നടക്കുന്നു. അന്നേ ദിവസം ക്ഷേത്രത്തിൽ നടത്തപ്പെടുന്ന പ്രസാദഊട്ടിൽ ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും പങ്കുചേരുന്നു.
മണ്ഡലകാലത്തു നൂറുകണക്കിന് അയ്യപ്പഭക്തന്മാർ ക്ഷേത്രകുളത്തിൽ മുങ്ങിക്കുളിച്ചു മുദ്രധരിച്ചു വ്രതമെടുത്ത് കെട്ടു നിറച്ചു ശബരിമല ക്ഷേതത്തിലേക്ക് യാത്രയാകുന്നു. അയ്യപ്പഭഗവാനേ തൊഴാൻ ദൂരെയുള്ള സ്ഥലങ്ങളിൽനിന്നുപോലും അയ്യപ്പഭക്തന്മാർ ഇവിടെയെത്തുന്നു.
മണ്ഡലകാലത്തു തുടർച്ചയായി ക്ഷേത്രത്തിൽ നിറമാലയും, ദീപാലങ്കാരങ്ങളും, അയ്യപ്പമാരുടെ ഭജനവും ഉണ്ടാകാറുണ്ട് .മാതൃസമിതിയുടെ നേതൃത്വത്തിൽ എല്ലാ ശനിയാഴ്ചകളിലും സന്ധ്യക്ക് ഭജനമുണ്ടായിരിക്കും മകരസംക്രമത്തിന് ക്ഷേത്രത്തിനകത്തും, ചുറ്റുപാടും, കുളക്കടവിലും ദീപങ്ങൾകൊണ്ട് അലങ്കരിക്കുന്നു.